കയരളം നോർത്ത് എ എൽ പി സ്കൂളിലെ സിസിടിവിയുടെ സ്വിച്ച് ഓൺ നാളെ
മയ്യിൽ
കാലത്തിനൊപ്പം പൊതുവിദ്യാലയമെന്ന ആശയവുമായി കയരളം നോർത്ത് എ എൽ പി സ്കൂൾ വിദ്യലയത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ സിസിടിവി സ്ഥാപിച്ചു. എല്ലാ നവീന സാങ്കേതിക വിദ്യകളും സ്കൂൾ മാനേജ്മെന്റും പി ടി എയും ചേർന്ന് സ്കൂളിൽ നടപ്പിലാക്കിവരികയാണ്. സ്കൂളും പരിസരവുമാണ് സിസിടിവി പരിധിയിൽ ഉൾപ്പെടുന്നത്. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ ക്യാമറകളുടെ സ്വിച്ച് ഓൺ സ്കൂൾ മാനേജ്മെന്റ് പ്രതിനിധിയും മുംബൈയിലെ വ്യവസാസിയുമായ പി കെ ദിനേശ് ഉദ്ഘാടനം ചെയ്യും. മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ കെ ഒ ദാമോദരൻ നമ്പ്യാർ, ഇന്ത്യൻ കരസേനയിൽ നിന്ന് വിരമിച്ച ക്യാപ്റ്റൻ കെ ഒ ഭാസ്കരൻ നമ്പ്യാർ, വാർഡ് മെമ്പർ എ പി സുചിത്ര, ഗ്രന്ഥശാല പ്രവർത്തകൻ കെ പി കുഞ്ഞികൃഷ്ണൻ, സി കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.