എ ടി എം കാർഡ് ഉപയോഗിച്ച് പണം തട്ടിയ മയ്യിൽ സ്വദേശി അറസ്റ്റിൽ.
കണ്ണൂർ. യാത്രക്കിടെ നഷ്ടപ്പെട്ടു പോയ എ ടി എം കാർഡ് ഉപയോഗിച്ച് മധ്യവയസ്കൻ്റെ ബേങ്ക് അക്കൗണ്ടിൽ നിന്നും 45,500 രൂപ തട്ടിയെടുത്ത മുൻ സി ആർ പി എഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ.മയ്യിൽ വേളം ഉറഡപൊടിക്കുണ്ട് സ്വദേശിയു.കൃഷ്ണനെ (58)യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി എ .ബിനു മോഹനും സംഘവും അറസ്റ്റു ചെയ്തത്.ഇന്ന് പുലർച്ചെ കണ്ണൂർ റെയിൽവെ സ്റ്റേഷന് സമീപം വെച്ചാണ് ഇയാൾ പോലീസ് പിടിയിലായത്.
.കണ്ണൂർ സിറ്റി നാലുവയൽ സ്വദേശി യുടെ കളഞ്ഞു പോയ എ ടി എം കാർഡ് ഉപയോഗിച്ചാണ് പ്രതി പണം കവർന്നത്.ഇക്കഴിഞ്ഞ ജൂലായ് 22ന് ആണ് കണ്ണൂർ താവക്കരയിലേക്കുള്ള യാത്രാമധ്യേ എ ടി എം കാർഡ് നഷ്ടപ്പെട്ടത്. തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന്
പരാതി നൽകാനായി ബേങ്കിൽ എത്തുമ്പോഴെക്കും അക്കൗണ്ടിൽ നിന്നും പലതവണകളായി 45,500 രൂപ പിൻവലിച്ചതായി ഫോണിൽ മെസേജ് വന്നിരുന്നു.തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു കേസെടുത്ത പോലീസ് അന്വേഷണത്തിൽ എടിഎമ്മിലെ നിരീക്ഷണ ക്യാമറാ ദൃശ്യത്തിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മയ്യിൽ സ്റ്റേഷനിൽ ഇയാൾക്കെതിരെ പോക്സോ കേസ് നിലവിലുണ്ട്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.