പശു മോഷണം: രണ്ടുപേർ അറസ്റ്റിൽ
കണ്ണൂർ സിറ്റി : പശുക്കളെ മോഷ്ടിച്ച് കടത്തുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിലായി. തലശ്ശേരി ചക്യത്തുമുക്കിലെ പി.കെ. മുഷ്താഖ്, ചെറുവാഞ്ചേരി കുന്നിൻതാഴെയിലെ ടി. ഹാരിസ് എന്നിവരെയാണ് സിറ്റി എസ്.ഐ. സുഭാഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
സിറ്റി മേഖലയിൽ അലഞ്ഞുനടക്കുന്നതുൾപ്പെടെയുള്ള കന്നുകാലികളെ കാണാതായിരുന്നു. ഇതേ തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കി. ഇതിനിടയിലാണ് രണ്ടുപേർ പിടിയിലായത്.
നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ കടത്തിക്കൊണ്ടുപോയി ഇറച്ചിയാക്കി വിൽക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്നാണ് പോലീസ് കരുതുന്നത്.
Click To Comment