സൗജന്യ വൃക്ക രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
മാണിയൂർ : മുഹമ്മദ് അബ്ദുറഹ്‌മാൻ ചാരിറ്റബിൾ ട്രസ്റ്റ്, സുഭാഷ് സ്മാരക വായനശാല തരിയേരി, തണൽ വീട് സംയുക്തമായി സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. കെ.പി ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ഒ.ബാലകൃഷ്ണൻ മാസ്റ്റർ പ്രസംഗിച്ചു. പി.കെ മുനീർ സ്വാഗതം പറഞ്ഞു.
Click To Comment