Home KANNUR ഒടുവിൽ മലയാളി ഉപേക്ഷിച്ച തവരയും വിൽപ്പനക്കെത്തി
KANNUR - August 14, 2023

ഒടുവിൽ മലയാളി ഉപേക്ഷിച്ച തവരയും വിൽപ്പനക്കെത്തി

(കമാൽ റഫീഖ് )

കർണാടകയിലെ പെരിയാപട്ടണം സ്വദേശി ജാറഗൗഡ തലശ്ശേരി ബസ്സ്‌സ്റ്റാൻഡിൽ തവര വിൽപ്പന തകൃതിയായി നടത്തുന്ന കാഴ്ച്ച ഈ ലേഖകൻ ഏറെ നേരം നോക്കി നിന്നു സർക്കാർ ജീവനക്കാരാണ് തവരയുടെ ഉപഭോക്താകളിൽ കൂടുതൽ കാരണം അന്വേഷിച്ചപ്പോൾ തവര ഗുണം ലഘുവായി പറഞ്ഞു തരികയും ചെയ്തു.

കേരളത്തിൽ സർവസാധാരണമായി കണ്ടു വരുന്നൊരു സസ്യമാണ് തകര(തവര )ഇതിന് വട്ടത്തകര എന്നും പേരുണ്ട്. നമ്മുടെ നാട്ടിൽ പറമ്പിലും പാതയോരത്തും മഴക്കാലത്ത് മുളച്ചുപൊന്തുന്ന ഇതിന്റെ ഔഷധഗുണം പഴമക്കാർക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവർ ഇത് മഴക്കാലത്ത് വ്യാപകമായി ഉപ്പേരിയായും കറിയായും ഉപയോഗിച്ചിരുന്നു. നമ്മടെ നാടൻ പാട്ടിലും കഥളിലും തകരയെന്ന തവരയെക്കുറിച്ച് തവരപ്പാട്ട്,തവര പുരാണം എന്നിങ്ങനെ പരാമർശിക്കുന്നുണ്ട്.
മഴക്കാലമാണ് ഇതിന്റെ ഹരിതകാലം നന്നായി മഴ ലഭിക്കുന്ന എല്ലാഭാഗത്തും ഇത് നന്നായി വളർന്നുവരുന്നു
മഴക്കാലത്തിനു ശേഷം ഉണങ്ങി നശിക്കുമെങ്കിലും അത് നിലത്ത് ഉപേക്ഷിക്കുന്ന വിത്തുകൾ പുതുമഴയോടെ മുളയ്ക്കും. ഏകദേശം ഒരു മീറ്ററോളം ഉയരംവെക്കുന്ന ചെടിയിൽ നിറയെ പച്ചയും ഇളം പച്ചയും കലർന്ന ഇലകളുണ്ടാകും. ഇലകൾ വിന്യസിച്ചിരിക്കുന്നത് ഏകാന്തര ക്രമത്തിലാണ്. ആദ്യം മുളയ്ക്കുന്ന ഇലകൾ താരതമേ്യന ചെറുതായിരിക്കും. കൈയിലിട്ടുരച്ചു നോക്കിയാൽ രൂക്ഷഗന്ധമാണുണ്ടാവുക.

നല്ല മഞ്ഞനിറത്തിലുള്ള പൂവുകളാണ് തകരയ്ക്ക് ഉണ്ടാവുക. മങ്ങിയനിറത്തിലുള്ളതും കണ്ടുവരുന്നു. കായകൾ നേർത്തുമെലിഞ്ഞ് 10-12 സെന്റീമീറ്റർ നീളമുണ്ടാകും. പോഡിനുള്ളിൽ 20-25 വിത്തുകൾ കാണും. വിത്തുകൾക്ക് തവിട്ടുകറർന്ന കറുപ്പു നിറമായിരിക്കും്. ജൂൺ, ജൂലായ് മാസങ്ങളിൽ മുളച്ചുപൊന്തുന്ന ഇവ നവംബർ മാസത്തോടെ വിത്തായി ജനുവരി ഫിബ്രവരിയാകുമ്പോഴേക്കും നശിച്ചുപോവും.

ആയുർവേദത്തിൽ ചർമരോഗം, പിത്തം, കഫം, വാതം, വിഷം, കൃമി, തലയ്ക്കുണ്ടാകുന്ന അസുഖങ്ങൾ, രക്തദോഷം എന്നിവയ്ക്ക് തകര സമൂലം ഉപയോഗിക്കുന്നു. പാമാകുഷ്ഠം, സിദ്ധമകുഷ്ഠം, പുഴുക്കടി, എന്നിവ ശമിപ്പിക്കാൻ ഇതിന്റെ വിത്ത് അരച്ച് ലേപനം ചെയ്യാറുണ്ട്.മോഡേൺ ഫുഡിന്റ വർത്തമാന കാലത്തിൽ തവര ഗുണം മുൻഗാമികളിൽ നിന്ന് തിരിച്ചഞ്ഞവർ ഇതിന്റെ വിത്ത് ശേഖരിച് തങ്ങളുടെ വീട്ട് പറമ്പുകളിൽ മുളപ്പിക്കുന്നുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും