ദേവസ്വം ഓഡിറ്റോറിയത്തിൽ ഏഴാമത് രാമായണ ജ്ഞാനയജ്ഞം നടത്തി.
കണ്ണാടിപ്പറമ്പ് : സനാതന ധർമ്മപഠന വേദിയായ ജ്യോതിർഗമയയുടെ ആഭിമുഖ്യത്തിൽ ദേവസ്വം ഓഡിറ്റോറിയത്തിൽ ഏഴാമത് രാമായണ ജ്ഞാനയജ്ഞം നടത്തി. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ശ്രീ.പി.നന്ദകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. കെ.പി.ശ്രീധരൻ നമ്പ്യാരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ രണ്ടാമത് വാഗ്ദേവീ പുരസ്കാരം ആദ്ധ്യാത്മിക പ്രഭാഷകനും എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ.പി.എസ്.മോഹനൻ കൊട്ടിയൂരിന് കൈവല്യാ ശ്രമം മഠാധിപതി സ്വാമി കൈവല്യാനന്ദ സരസ്വതി സമ്മാനിച്ചു. ഡോ. സത്യനാരായണൻ , ശ്രീ.പി.എസ്. മോഹനൻ എന്നിവർ പ്രഭാഷണം നടത്തി. ശാന്ത നമ്പീശൻ രാമായണ പാരായണം നടത്തി. അഡ്വ.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. പി.സി. ദിനേശൻ , കെ.ശ്രീനിവാസൻ , ബിജു പട്ടേരി എന്നിവർ സംസാരിച്ചു.
Click To Comment