പയ്യന്നൂരിൽ ക്ഷേത്ര കുളത്തിൽ ഫിഷറീസ് കോളേജ് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടു.
പയ്യന്നൂർ: പയ്യന്നൂരിൽ ക്ഷേത്ര കുളത്തിൽ നീന്തുന്നതിനിടെ വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടു. ഒരാളുടെ നില ഗുരുതരം. പയ്യന്നൂർ ഫിഷറീസ് കോളേജ് വിദ്യാർത്ഥികളായ കായ കുളം സ്വദേശി നന്ദു (27), തിരുവനന്തപുരം സ്വദേശി അശ്വിൻ (23) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. നന്ദുവിൻ്റെ നില ഗുരുതരാവസ്ഥയിലാണ്
.ഞായറാഴ്ച വൈകുന്നേരം 6.45 മണിയോടെ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കുളത്തിലാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ ഫയർസ്റ്റേഷൻ ഓഫീസർ പി.വി.പ്രഭാകരൻ്റെ നേതൃത്വത്തിലെത്തിയ സംഘവും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് പയ്യന്നൂർ പോലീസും സ്ഥലത്തെത്തിയിരുന്നു.