Home KANNUR ലയൺസ് ക്ലബ്‌ ഓഫ് നയാട്ടുപാറയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
KANNUR - August 13, 2023

ലയൺസ് ക്ലബ്‌ ഓഫ് നയാട്ടുപാറയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ലയൺസ് ക്ലബ് ഓഫ് നായാട്ടുപാറയുടെ 2023- 24 വർഷത്തെ ഭാരവാഹികളായ് നാദം മുരളി ( പ്രസിഡന്റ്) ജയൻ ചോല (സെക്രട്ടറി) എ.ശ്രീജിത്ത്‌ (ട്രഷറർ) എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു. ക്ലബ് പ്രസിഡന്റ് നാദം മുരളി അധ്യക്ഷനായ പരിപാടിയിൽ മുഖ്യാതിഥിയും, ഇൻസ്റ്റലേഷൻ ഓഫീസറുമായ പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ലയൺ ഡോക്ടർ പി സുധീർ ഉത്ഘാടന കർമ്മം നിർവ്വഹിച്ചു. തുടർന്ന് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ക്ലബ് അംഗങ്ങളുടെ മക്കളേയും,KL Bro ബിജു റത്വിക് യുട്യൂബർ ബിജു ഫാമിലിയെയും ആദരിക്കുകയുണ്ടായി, ക്ലബ് അംഗങ്ങളും, കുടുംബവും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.2022-23 വർഷത്തെ റിപ്പോർട്ട് സെക്രട്ടറി ജയൻ ചോല അവതരിപ്പിച്ചു.നായാട്ടുപാറ ലയൺസ് ക്ലബ്ബിന്റെ ഈ വർഷത്തെ സർവീസ് പ്രോജക്ടിന്റെ ഭാഗമായി പാവപ്പെട്ടകുടുംബത്തിലെ ഒരു വ്യക്തിക്ക് സൈക്കിൾ വാങ്ങിക്കുന്നതിനുള്ള ധനസഹായം കൈമാറി.ഇൻഡക്റ്റിംഗ് ഓഫീസർ ഡോക്ടർ സുജിത്ര സുധീർ,മിഥുൻ, ദിനേശ്,ജലീൽ ബിജു , എന്നിവർ സംസാരിച്ചു. എ ശ്രീജിത്ത്‌ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും