Home KANNUR ഹോട്ടലിൽ ഡി ജെ പാർട്ടിക്കെത്തിയ  ആറു പേർ മയക്കുമരുന്നുമായി അറസ്റ്റിൽ
KANNUR - August 13, 2023

ഹോട്ടലിൽ ഡി ജെ പാർട്ടിക്കെത്തിയ  ആറു പേർ മയക്കുമരുന്നുമായി അറസ്റ്റിൽ

തലശേരി : നവമാധ്യമ കൂട്ടായ്മയിലൂടെ പരിചയപ്പെട്ട് ഹോട്ടലിൽ ഡി ജെ പാർട്ടിക്ക് ഒത്തുകൂടിയ യുവതി ഉൾപ്പെടെ ആറു പേർ ലഹരിമരുന്നുമായി പിടിയിൽ. റെയിൽവേ സ്റ്റേഷൻ റോഡിലെ ഹോട്ടലിൽ പോലീസ് നടത്തിയ റെയ്ഡിൽ ഡൽഹിയിൽ താമസിക്കുന്ന കോട്ടയം സ്വദേശിനി അഖില (24), കോഴിക്കോട് മുക്കം സ്വദേശി വിഷ്ണു (25), തലശേരി ചിറക്കര സ്വദേശി സഫ്വാൻ (25), ചൊക്ളി സ്വദേശി മുഹമ്മദ് സനുൽ (27), തലശേരി ചിറക്കരയിലെ സിനാൻ (23), കൊല്ലം സ്വദേശി അനന്ദു (26) എന്നിവരെയാണ് തലശേരി സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ അനിൽ കുമാറും സംഘവും അറസ്റ്റു ചെയ്തത്.ഇവർ താമസിച്ച മുറിയിൽ നിന്ന് 2.77 ഗ്രാം എംഡി എം എ യും
3.77 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്ന് ശനിയാഴ്ച വൈകുന്നേരം നടത്തിയ പോലീസ് റെയ്ഡിലാണ് സംഘം പിടിയലായത്.മംഗലാപുരത്ത് നിന്നും തീവണ്ടി മാർഗമാണ് സംഘം തലശേരിയിലെത്തിയത്. വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും