കെ.എസ്.യു ജില്ലാ നേതൃ പഠന ക്യാമ്പിന് ബ്രണ്ണൻ കോളേജിൽ തുടക്കം
കണ്ണൂർ മേയർ അഡ്വ. ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്തു
വർഷങ്ങളുടെ ചരിത്രം തിരുത്തി
ഇന്നലയും ഇന്നുമായി തലശ്ശേരി ബ്രണ്ണൻ കോളേജിൽ വെച്ചാണ് ക്യാംപ് നടക്കുന്നത്.
സംഘടനാ പരമായും രാഷ്ട്രീയമായും വെല്ലുവിളികൾ നേരിടുന്നതും സി.പി.എം ശക്തി കേന്ദ്രത്തിലുള്ളതുമായ ബ്രണ്ണൻ കോളേജിൽ ജില്ലാ ക്യാമ്പ് നടത്തുക എന്ന രാഷ്ട്രീയ തീരുമാനം തന്നെ കെ.എസ്.യു ക്യാമ്പിനെ ശ്രദ്ദേയമാക്കിയിട്ടുണ്ട്.
സെമി കേഡർ സംഘടനാ സംവിധാനങ്ങൾ പോഷകസംഘടനകളിലൂടെ നടപ്പിലാക്കുക എന്ന പാർട്ടി തീരുമാനം മുൻ നിർത്തി പുതിയ പ്രവർത്തന ശൈലി ഉൾക്കൊണ്ട് കൊണ്ടായിരുന്നു കെ.എസ്.യു ക്യാമ്പ്.
കൃത്യമായ അടുക്കും ചിട്ടയോടും കൂടെ പഠന ക്ലാസുകൾക്കും,ക്രിയാത്മക ചർച്ചകൾക്കും വേദിയായ ക്യാമ്പിലൂടെ ശക്തമായ സംഘടനാ തീരുമാനങ്ങളും നയങ്ങളും താഴെ തട്ടിൽ നടപ്പിലാക്കുകയാണ് ലക്ഷ്യം.
ജില്ലയിലെ പതിനൊന്ന് ബ്ലോക്ക് കമ്മിറ്റികളിൽ നിന്നും വിവിധ യൂണിറ്റ് കമ്മിറ്റികളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന നേതൃ പഠന ക്യാംപ് കെ.എസ്.യുവിലെ പുതിയ ശൈലി മാറ്റത്തിനുള്ള ശംഖൊലിയായി മാറി.
പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി നേതാക്കളുടെ നീണ്ട നിര പ്രസംഗങ്ങളുമില്ലാതെയുള്ള ക്യാംപിന്റെ പുതിയ ഘടന അടിമുടി മാറ്റത്തിന്റെ പ്രതിഫലനമായി മാറിയിട്ടുണ്ട്.
ജില്ലാ പ്രസിഡന്റ് എം.സി അതുൽ പതാക ഉയർത്തിയാണ് ക്യാമ്പിന് തുടക്കം കുറിച്ചത്.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി,ആദർശ് മാങ്ങാട്ടിടം,അൻസിൽ വാഴപ്പള്ളിൽ,ആകാശ് ഭാസ്കരൻ, സുഹൈൽ ചെമ്പൻതൊട്ടി എന്നിവരും സന്നിഹിതരായിരുന്നു.
വിവിധ വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ നയിച്ചു. ‘ഇന്ത്യ’ എന്ന പേരിൽ രാജ്യത്തിന്റെ രക്ഷക്ക് വിദ്യാർത്ഥി മുന്നേറ്റം എന്ന പ്രമേയം ആസ്പദമാക്കി ദേശീയ പ്രതിപക്ഷ മുന്നേറ്റത്തിനുള്ള പിന്തുണ കൂടിയാണ് ക്യാംപെന്ന് ജില്ലാ പ്രസിഡന്റ് എം.സി അതുൽ പറഞ്ഞു.
തട്ടിപ്പിലൂടെയും വ്യാജന്മാരിലൂടേയും കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ നിലവാരം തകർത്ത് കലാലയങ്ങളെ അരാജകത്വത്തിലേക്ക് നയിക്കാനും വിദ്യാർത്ഥികളെ ക്രൂരൻമാരായി മാറ്റാനും എസ്.എഫ്.ഐ ബോധപൂർവ്വം പരിശ്രമിക്കുന്നുണ്ടെന്നും ഇതിനെ എതിർത്ത് തോല്പിക്കാൻ മാനവികതയിലൂന്നിയ ശൈലിയിലൂടെ മുന്നോട്ട് പോകണമെന്ന് വിവിധ സെഷനുകളിലെ ചർച്ചയിൽ അഭിപ്രായം ഉയർന്നു. മാനവികത ഉയർത്തിപ്പിടിച്ച് ഭാവിലോകത്തിന്റെ നായകരാവാൻ പഠനവും സമരവും സമന്വയിപ്പിച്ച് മുന്നോട്ട് പോകാൻ ഗാന്ധിയൻ ദാർശനികതയും ജവഹർലാൽ നെഹ്റുവിന്റെ കാഴ്ചപ്പാടുകളും കരുത്ത് പകരുമെന്ന് പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.
മേയർ അഡ്വ. ടി.ഒ മോഹനൻ ക്യാമ്പ് ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം,
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി,ഡോ.ഷമ മുഹമ്മദ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി ജയരാജൻ,കെ. കമൽജിത്,കെ.എസ്.യു സംസ്ഥാന ഭാരവാഹികളായ ആൻ സെബാസ്റ്റ്യൻ,അജാസ് കുഴൽമന്ദം,അർജുൻ കറ്റയാട്ട് അനീഷ് ആന്റണി,അനന്ദ കൃഷ്ണൻ,പ്രവാസ് ഉണ്ണിയാടാൻ,തൗഫീഖ് രാജൻ,ഷഫ്രിൻ എം.കെ, എന്നിവർ തുടങ്ങിയവർ ക്യാംപിനെ അഭിസംബോധന ചെയ്തു.
ജില്ലാ നേതാക്കളായ ആഷിത്ത് അശോകൻ,ഉജ്ജ്വൽ പവിത്രൻ,മുഹമ്മദ് റാഹിബ്,വിഷ്ണു നാരായണൻ,രാഗേഷ് ബാലൻ,അമൽ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രമുഖ നേതാക്കളും എം.എൽ.എ മാരും ഉൾപ്പടെ പ്രധാനപ്പെട്ടവർ ഇന്ന് ക്യാമ്പിൽ സംബന്ധിക്കും