Home KANNUR കെ.എസ്.കെ.ടി.യു വേശാല വില്ലേജ് സമ്മേളനം സമാപിച്ചു
KANNUR - August 12, 2023

കെ.എസ്.കെ.ടി.യു വേശാല വില്ലേജ് സമ്മേളനം സമാപിച്ചു

വേശാല: കെ.എസ്.കെ.ടി.യു വേശാല വില്ലേജ് സമ്മേളനം സമാപിച്ചു. കർഷക തൊഴിലാളി ക്ഷേമനിധി അതിവർഷാനുകൂല്യവും മറ്റാനുകൂല്യങ്ങളുടേയും വിതരണത്തിലെ കാലതാമസം ഒഴിവാക്കുക, ചട്ടുകപ്പാറ-കർഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യ വിതരണത്തിലെ കാലതാമസം ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം കെ ശ്രീജ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് എ കൃഷ്ണൻ അദ്ധ്യക്ഷ്യത വഹിച്ചു. ഇ ചന്ദ്രൻ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. കണ്ടോത്ത് പ്രതീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. വില്ലേജ് സെക്രട്ടറി എ ഗിരിധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്.കെ.ടി.യു മയ്യിൽ ബ്ലോക്ക് ജോ. സെക്രട്ടറി എം ബാബുരാജ്, ബ്ലോക്ക് കമ്മിറ്റി മെമ്പർമാരായ ലക്ഷമണൻ, ഹരിദാസൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി വൈസ് ചെയർമാൻ പി.പി സജീവൻ സ്വാഗതം പറഞ്ഞു.

● ഭാരവാഹികൾ

പ്രസിഡന്റ്: എ.കൃഷ്ണൻ
വൈസ് പ്രസിഡന്റ്: കണ്ടോത്ത് പ്രതീഷ്, പി ശ്രീധരൻ
സെക്രട്ടറി: എ ഗിരിധരൻ
ജോ. സെക്രട്ടറി ഇ ചന്ദ്രൻ, വി സുജിത

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും