ശുചിത്വപാഠം കണ്ടുപഠിക്കാൻ
ഹരിതകർമ്മ സേനയോടൊപ്പം
മയ്യിൽ | ഹരിതകർമ്മ സേനയുടെ പ്രവർത്തനം കണ്ടറിയാൻ ഐ എം എൻ എസ് ജി എച്ച് എസ് മയ്യിൽ സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് അംഗങ്ങൾ സേനാംഗങ്ങളോട് ഒപ്പം വീടുകളിൽ കയറിയിറങ്ങി. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളും പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജന ആവശ്യകതയും വിദ്യാർത്ഥികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് ‘ഹരിത കർമ്മ സേനയോടൊപ്പം’ പദ്ധതിയുടെ ലക്ഷ്യം.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജിത എം വി ഉദ്ഘാടനവും വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രീത വി അധ്യക്ഷതയും നിർവഹിച്ചു. അധ്യാപകനും എൻ എസ് എസ് പി എ സി യുമായ ഹരീഷ് കുമാർ സി വി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ഇ എം സുരേശൻ വിശിഷ്ടാതിഥിയായി.
ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ അനൂപ് കുമാർ എം കെ, കില ബ്ലോക്ക് കോർഡിനേറ്റർ രവി നമ്പ്രം എന്നിവർ ആശംസയും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സജിത സി കെ നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ മനോജ്, സുർജിത്, ഷീബ, ബിന്ദു ഗോപാലൻ എന്നിവർ പങ്കെടുത്തു.