മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും രോഗികൾക്കുള്ള ധനസഹായ വിതരണവും നടത്തി

അഴീക്കോട്: അഴീക്കോട് മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണവും അബുദാബി അഴീക്കോട് മണ്ഡലം കെ.എം.സി.സിയുടെ ഖിദ്മ പദ്ധതിയുടെ ഭാഗമായ ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണവും നടത്തി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.വി അബ്ദുല്ല മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. ന്യൂഡൽഹിയിൽ നിർമ്മിക്കുന്ന ഖാഇദേ മില്ലത്ത് സെന്റർ ഫണ്ട് സമാഹാരണത്തിൽ മികവ് പുലർത്തിയ വളപട്ടണം പഞ്ചായത്ത്, പാപ്പിനിശ്ശേരി പഞ്ചായത്ത്, പള്ളിക്കുന്ന് മേഖല, പാപ്പിനിശ്ശേരി ചുങ്കം, വളപട്ടണം ടൗൺ ശാഖ , മിൽ റോഡ് ശാഖ, കൊല്ലത്തിക്കൽ ശാഖ, കുഞ്ഞിപ്പള്ളി ശാഖ, ചാലാട് ശാഖ, ചാലാട് വെസ്റ്റ് ശാഖ, തളാപ്പ് ശാഖ, പുഴാതി മേഖല എന്നീ കമ്മിറ്റികൾക്കുള്ള മണ്ഡലം കമ്മിറ്റിയുടെ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി, ജില്ലാ ഭാരവാഹികളായ വി.പി വമ്പൻ, മഹമൂദ് അള്ളാംകുളം, ബി.കെ അഹമ്മദ്, അബുദാബി കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഇ.ടി മുഹമ്മദ് സുനീർ, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.കെ ഷിനാജ്, ദുബൈ കെ.എം.സി.സി അഴീക്കോട് മണ്ഡലം പ്രസിഡന്റ് ടി.പി നാസർ, വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് റംസീന റൗഫ് പ്രസംഗിച്ചു. അബുദാബി കെ.എം.സി.സി മണ്ഡലം പ്രസിഡന്റ് സക്കീർ കൈപ്രത്ത് പദ്ധതി വിശദീകരണം നടത്തി. പ്രസ്തുത പരിപാടിയിൽ മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സി.പി റഷീദ് സ്വാഗതവും, ട്രഷറർ എൻ.എ ഗഫൂർ നന്ദിയും പറഞ്ഞു.