Home KANNUR MAYYIL അതിഥി തൊഴിലാളികളുടെ
വിവര ശേഖരണ ക്യാമ്പ്
നാളെ മയ്യിലിൽ
MAYYIL - August 12, 2023

അതിഥി തൊഴിലാളികളുടെ
വിവര ശേഖരണ ക്യാമ്പ്
നാളെ മയ്യിലിൽ

മയ്യിൽ : ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികളുടെ വിവര ശേഖരണ ക്യാമ്പും ബോധവൽക്കരണവും ആഗസ്ത് 13 ഞായറാഴ്ച രാവിലെ 10.30ന് മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.

അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നവർ, കോൺട്രാക്ടേഴ്സ്, ക്വാർട്ടേഴ്സ് ഉടമകൾ, ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപന ഉടമകൾ, വിവിധ സംഘടനകൾ എന്നിവർ അതിഥി തൊഴിലാളികളെ ചടങ്ങിൽ പങ്കെടുപ്പിക്കണം.

അതിഥി തൊഴിലാളികളുടെ ആധാർ കാർഡ്, ഐ ഡി കാർഡ് എന്നിവ കരുതണം. വിവരങ്ങൾക്ക് ബന്ധപ്പെടുക: 9496356998, 9633554971.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും