Home KANNUR 250 ലിറ്റർ വാഷ് പിടികൂടി
KANNUR - August 12, 2023

250 ലിറ്റർ വാഷ് പിടികൂടി

തളിപ്പറമ്പ്: വാറ്റ് കേന്ദ്രം തകർത്ത് 250 ലിറ്റർ വാഷ് പിടികൂടി.വലിയ അരീക്ക മല തോട്ടു ചാലിന് സമീപത്ത് പ്രവർത്തിച്ചു വന്ന വാറ്റ് കേന്ദ്രം തകർത്താണ് 250 ലിറ്റർ വാഷും വാറ്റുപകരണങ്ങളും താല്കാലിക ഷെഡും കണ്ടെത്തി നശിപ്പിച്ചത്.
ഓണം സ്പെഷ്യൽ ഡ്രൈവ് ഡ്യൂട്ടിയുടെ ഭാഗമായി തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ ശ്രീകണ്ഠാപുരം റെയിഞ്ച് പരിധിയിൽപ്പെട്ട വലിയ അരീക്കമല കുന്നിൻ ചെരിവിലുള്ള തോട്ടുചാലിന് സമീപം പാറക്കെട്ടുകൾക്ക് ക്കിടയിൽ ഓണാഘോഷം മുന്നിൽ കണ്ട് വൻ തോതിൽ വാറ്റു ചാരായം ഉണ്ടാക്കുന്നതിനായി നിർമ്മിച്ച വാറ്റു കേന്ദ്രമാണ് തകർത്തത്.റെയ്ഡിൽ പ്രിവൻ്റീവ്
ഓഫീസർ അഷ്റഫ് മലപ്പട്ടം, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ. വിനീത്, ടി.വി. ശ്രീകാന്ത്, എക്സൈസ് ഡ്രൈവർ പി.വി.അജിത്ത്
എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും