സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ജീവചരിത്രം “ഷേറെകേരള” :പുനപ്രകാശനം തിങ്കളാഴ്ച
കണ്ണൂർ.സി എച്ച് മുഹമ്മദ് കോയ സാഹിബിനെ കുറിച്ച് പ്രസിദ്ധീകൃതമായ ആദ്യത്തെ ജീവചരിത്ര ഗ്രന്ഥം ചന്ദ്രിക മുൻ റസിഡൻറ് എഡിറ്റർ ടി സി മുഹമ്മദ് രചിച്ച “ഷേറെ കേരള”എന്നപുസ്തകത്തിൻറെ പരിഷ്കരിച്ച പതിപ്പിന്റെ പ്രകാശനവും ഗ്രന്ഥകാരൻടി.സി.മുഹമ്മദിനുള്ള ആദരവും 14 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കും.ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽകണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിലെ ഇ.അഹമ്മദ് സാഹിബ് സ്മാരക ഓഡിറ്റോറിയത്തിൽ വച്ച്നടക്കുന്ന പുസ്തക പ്രകാശനം മുസ്ലിം ലീഗ് നിയമസഭാ പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോ. എം കെ മുനീർ എംഎൽഎ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ അബ്ദുല്ല ഹാജിക്ക് പുസ്തകംനൽകിനിർവഹിക്കും.സംസ്ഥാനമുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി ഗ്രന്ഥകാരനായ ടി സി മുഹമ്മദിനെ ആദരിക്കും. മുസ്ലിംലീഗ്ജില്ലാപ്രസിഡണ്ട്അബ്ദുൽകരീംചേലേരി,ഭാരവാഹികളായ കെ ടി സഹദുള്ള,മഹ്മൂദ്കടവത്തൂർ,എംസി .വടകര,പി.എ.റഷീദ്,നവാസ്പൂനൂർ
പങ്കെടുക്കും. മുസ്ലീം ലീഗ് ജില്ലാ പ്രവർത്തകസമിതി അംഗങ്ങൾ ,മണ്ഡലംഭാരവാഹികൾ,പഞ്ചായത്ത് – മുൻസിപ്പൽ -മേഖലപ്രസിഡണ്ട് – ജനറൽ സെക്രട്ടറിമാർ , പോഷകസംഘടന ജില്ലാ പ്രവർത്തകസമിതി അംഗങ്ങൾ,ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽപങ്കെടുക്കണമെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട്അഡ്വ.അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി സഹദുള്ളയും അറിയിച്ചു.