Home KANNUR സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സി.പി.എം. ബ്രാഞ്ച് മുൻ സെക്രട്ടറി അറസ്റ്റിൽ
KANNUR - August 12, 2023

സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സി.പി.എം. ബ്രാഞ്ച് മുൻ സെക്രട്ടറി അറസ്റ്റിൽ

പരിയാരം: പ്രായ പൂർത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്രജീവനക്കാരനായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ. ചെറുതാഴത്തെ പ്രമുഖ ക്ഷേത്രത്തിലെ ജീവനക്കാരനും സിപിഎം കല്ലംവള്ളി മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കരയടത്ത് വീട്ടിൽ മധുസൂദനനെ (42) യാണ് പരിയാരം എസ്.ഐ.കെ.വി.സതീശൻ അറസ്റ്റു ചെയ്തത്.പരാതിയിൽ പോക്സോ നിയമപ്രകാരം കേസെടുത്ത വിവരമറിഞ്ഞ പ്രതി മൊബെൽഫോൺസ്വിച്ച് ഓഫാക്കി ഒളിവിൽ പോയിരുന്നു . വെളളിയാഴ്ച വൈകുന്നേരം പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് പോലീസ് പിടിയിലായത്.

രണ്ടാഴ്ച മുമ്പാണ് ഇയാൾ പെൺകുട്ടിക്കെതിരെ പല തവണകളായി ലൈംഗീകാതിക്രമത്തിന് ശ്രമിച്ചത്. പയ്യന്നൂർ സ്റ്റേഷൻ പരിധിയിലെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടി അമ്മയോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെത്തി ക്ലാസ് അധ്യാപികയോട് വിവരമറിയിക്കുകയും കൗൺസിലിംഗിൽ പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ പയ്യന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മെൽബിൻ ജോസിന് പരാതി നൽകുകയായിരുന്നു. പരാതി പരിശോധിച്ച ഇൻസ്പെക്ടർ സംഭവം നടന്നത് പരിയാരം സ്റ്റേഷൻ പരിധിയിലായതിനാൽ പരാതി പരിയാരം സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പരിയാരം പോലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.
വിവരമറിഞ്ഞ പ്രതി നാട്ടിൽ നിന്ന് ഒളിവിൽ പോയ ഇയാളെ കുറിച്ച് ദിവസങ്ങൾക്ക് മുമ്പേ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും സി പി എം മാറ്റിയത്. ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയതോടെ ഇയാളുടെ സ്വഭാവ ദൂഷ്യത്തെപ്പറ്റിയുള്ള മറ്റു ചില പരാതികളും പ്രദേശത്ത് ചർച്ചയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും