ബഡ്‌സ് സ്‌കൂളില്‍ സന്ദര്‍ശനവുമായി എസ് വൈ എസ് കമ്പില്‍ സോണ്‍
കമ്പില്‍: സ്‌നേഹതീരം ബഡ്‌സ് സ്‌കൂളിലെ കുട്ടികളെ സന്ദര്‍ശിച്ച് എസ് വൈ എസ് കമ്പില്‍ സോണ്‍ നേതാക്കള്‍. എസ് വൈ എസ് കമ്പില്‍ സോണ്‍ സാമൂഹികം ഡയരക്ട്രേറ്റിന്റെ നേതൃത്വത്തില്‍ കുറ്റിയാട്ടൂരിലുള്ള സ്‌നേഹതീരം ബഡ്‌സ് സ്‌കൂളിലാണ് സന്ദര്‍ശനം നടത്തിയത്. വിദ്യാര്‍ത്ഥികളോട് സംവദിച്ചും ചോദ്യങ്ങളോട് പ്രതികരിച്ചും വിശേഷങ്ങള്‍ പങ്കുവെച്ചും പാട്ടുകള്‍ പാടിയും ഏറെനേരം ചെലവഴിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി മധുര പലഹാരവും വിതരണം ചെയ്തു. സോണ്‍ പ്രസിഡണ്ട് നസീര്‍ സഅദി കയ്യങ്കോട്, മിദ്‌ലാജ് സഖാഫി ചോല, മുഈനുദ്ദീന്‍ സഖാഫി നെല്ലിക്കപ്പാലം, അബ്ദുല്‍ ഖാദര്‍ ജൗഹരി പാലത്തുങ്കര, അഷ്‌റഫ് ചേലേരി തുടങ്ങിയവര്‍ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ കമ്പില്‍ സോണിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ മറ്റുള്ള ഭിന്നശേഷി സ്ഥാപനങ്ങളും സന്ദര്‍ശിക്കും.