കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം വടക്കേക്കാവ് പുനരുദ്ധാരണത്തിന് തുടക്കമായി
കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വടക്കേ കാവിൻ്റെ പുനരുദ്ധാരണ ചടങ്ങിൻ്റെ ഭാഗമായുള്ള പഴയവ മാറ്റുന്ന ചടങ്ങ് വെള്ളിയാഴ്ച ആരംഭിച്ചു. രാവിലെ ഇതോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകളും അനുവാദം വാങ്ങലും തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ നടന്നു മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ചെയർമാൻ ടി.കെ.സുധിയുടെ അധ്യക്ഷതയിൽ കമ്മീഷണർ ശ്രീ.പി.നന്ദകുമാർ നവീകരണത്തിലേക്കുള്ള ആദ്യ തുക പി .സുധീറിൽ നിന്ന് ഏറ്റുവാങ്ങി.19 ന് ശനിയാഴ്ച 7.40 മുതൽ 8.20 വരെയുള്ള മുഹൂർത്തത്തിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും.ചടങ്ങിൽ എക്സി: ഓഫീസർ എം.മനോഹരൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ എൻ രാധാകൃഷ്ണൻ, കഥാകൃത്ത് അനിൽകുമാർ കണ്ണാടിപ്പറമ്പ്, കെ.വി.ജയന്തി രാജൻ, എൻ.പി.ബാലകൃഷ്ണൻ കരിവെള്ളൂർ, എ.വി.നാരായണൻ, ബി.എം.വി ജയൻ, പി.ദാമോദരൻ മാസ്റ്റർ, ബിജു പട്ടേരി എന്നിവർ സംസാരിച്ചു