നാറാത്ത് കൃഷിഭവൻ കാർഷിക ക്വിസ്സ് മത്സരം സംഘടിപ്പിച്ചു
കർഷക ദിനത്തോടനുബന്ധിച്ചു നാറാത്ത് കൃഷിഭവൻ സംഘടിപ്പിച്ച കാർഷിക ക്വിസ്സ് മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ രമേശൻ ഉദ്ഘാടനം ചെയ്തു. നാറാത്ത് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ എൽ. പി വിഭാഗത്തിൽ ആയിഷ മിൻഹ (ദേശസേവ യു പി സ്കൂൾ ) ഒന്നാം സ്ഥാനവും, ദേവ്ന. എം ( പുല്ലൂപ്പി ഹിന്ദു സ്കൂൾ ) രണ്ടാം സ്ഥാനവും, ജെസ മെഹറിൻ (പുല്ലൂപ്പി ഹിന്ദു സ്കൂൾ) മൂന്നാം സ്ഥാനവും, യു പി വിഭാഗത്തിൽ ആരാധ്യ കെ ( പുല്ലൂപ്പി ഹിന്ദു എൽ. പി സ്കൂൾ) ഒന്നാം സ്ഥാനവും, അർജുൻ പി ( ഗവ: എൽ . പി സ്കൂൾ ചെറുവാക്കര ) രണ്ടാം സ്ഥാനവും, ആരാധ്യ ബി. ( നാറാത്ത് ഈസ്റ്റ് എൽ പി സ്കൂൾ ) മൂന്നാം സ്ഥാനവും കരസ്തമാക്കി. റിട്ടയേർഡ് ഹെഡ് മാസ്റ്റർ ശ്രീ. രത്നാകരൻ മാസ്റ്റർ ക്വിസ്സ് നയിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കാണി കൃഷ്ണൻ പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്ക് ഫലവൃക്ഷ തൈകൾ വിതരണം നടത്തി.