നാറാത്ത് പഞ്ചായത്തിൽ ‘മേരി മിട്ടി മേരാ ദേശ്’ പരിപാടിക്ക് തുടക്കം
നാറാത്ത്: സ്വാതന്ത്ര്യത്തിന്റെ 75-)o വാർഷികം ആസാദി കാ അമൃത് മഹോത്സാവത്തിന്റെ ഭാഗമായി രാജ്യമെമ്പാടും നടന്നുവരുന്ന പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് ക്വിറ്റ് ഇന്ത്യ ദിനമായ ഓഗസ്റ്റ് ഒൻപത് മുതൽ 30 വരെ ‘മേരി മിട്ടി മേരാ ദേശ്-എന്റെ മണ്ണ് എന്റെ രാജ്യം’ എന്ന പേരിൽ നടത്തുന്ന പരിപാടികൾക്ക് നാറാത്ത് ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. നാറാത്ത് ഗ്രാമ പഞ്ചായത്തും നെഹ്റു യുവകേന്ദ്രയും എം.ജി.എൻ.ആർ.ഇ.ജി.എസും സംയുക്തമായി സംഘടിപ്പിച്ച അമൃത് വാടിക ‘ഭൂമിക്ക് വന്ദനം വീരർക്ക് അഭിവാദനം’ പരിപാടി കണ്ണാടിപ്പറമ്പ പച്ചത്തുരുത്തിന് സമീപം ഇന്നു രാവിലെ 10.30 ഓടെ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ ഉദ്ഘാടനം ചെയ്തു.
Click To Comment