മണൽവേട്ട:ലോറിയും ഡ്രൈവറും പിടിയിൽ
മയ്യിൽ.അനധികൃത മണൽകടത്ത് ലോറിയും ഡ്രൈവറും പിടിയിൽ. നാറാത്ത് ടി.സി.ഗെയിറ്റിന് സമീപത്തെ പി.ശിഹാബിനെ (29)യാണ് മയ്യിൽ എസ്.ഐ.പ്രശോഭ്, സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
ചേലേരിമുക്ക് കയ്യംകോട് വെച്ചാണ് കെഎൽ.58.2698 നമ്പർ ടിപ്പർ ലോറിയിൽ കടത്തുകയായിരുന്ന മണലുമായി ഡ്രൈവർ പിടിയിലായത്. മണലും ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.
വളപട്ടണം :അനധികൃത മണൽകടത്ത് രണ്ട് ടിപ്പർ ലോറികൾ പോലീസ് പിടികൂടി. പുതിയ തെരുവിൽ വെച്ച് മണൽ കടത്തിവരികയായിരുന്ന കെ.എൽ.02.എ.സി. 6139 നമ്പർ ടിപ്പർ ലോറിയും വളപട്ടണം പഴയ ടോൾ ബൂത്തിന് സമീപം വെച്ച് കെഎൽ.58. ഇ.147 നമ്പർ ടിപ്പർ ലോറിയുമാണ് വളപട്ടണം എസ്.ഐ.പി.ജി സാംസണും സംഘവും പിടികൂടിയത്. ഡ്രൈവർമാർ ഓടി രക്ഷപ്പെട്ടു. ലോറികൾ പോലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണപുരം: അനധികൃത മണൽകടത്ത് ടിപ്പർ ലോറി പോലീസ് പിടികൂടി. ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 5.30 മണിയോടെ അയ്യോത്ത് വെച്ചാണ് കെ.എൽ.59. ബി. 1430 നമ്പർ ടിപ്പർ ലോറി എസ്.ഐ.കെ.കെ.രേഷ്മയും സംഘവും പിടികൂടിയത്. ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.