കണ്ണൂരിൽ ലോഡ്ജ് മുറിയിൽ ഒരാൾ മരിച്ച നിലയിൽ
കണ്ണൂർ .ലോഡ്ജ് മുറിയിൽ അബോധാവസ്ഥയിൽ കാണപ്പെട്ട ഇരിട്ടി സ്വദേശി മരണപ്പെട്ടു.ഇരിട്ടി അങ്ങാടിക്കടവ് അയ്യൻക്കുന്ന് സ്വദേശി കണ്ണൻ്റെ മകൻ ചന്ദ്രോത്ത് ഹൗസിൽ സുരേഷ് (55) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.ഇക്കഴിഞ്ഞ 8 ന് കണ്ണൂർ ഗോപാൽ സ്ട്രീറ്റിലെ സ്റ്റാർ ഹോസ്റ്റൽ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു. ഇന്ന് പുലർച്ചെ അബോധാവസ്ഥയിൽ മുറിയിലെ കട്ടിലിൽ കാണപ്പെട്ടതിനെ തുടർന്ന് പോലീസിൽ വിവരമറിയിച്ച് ലോഡ്ജ് ജീവനക്കാർ ആശുപത്രിയിലെത്തിക്കുമ്പോഴെക്കും മരണപ്പെട്ടിരുന്നു.ബന്ധുക്കളെ വിവരമറിയിച്ച ടൗൺ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
Click To Comment