Home KANNUR കഞ്ചാവുമായി നിരവധി നാർക്കോട്ടിക് കേസുകളിലെ പ്രതി പിടിയിൽ
KANNUR - August 11, 2023

കഞ്ചാവുമായി നിരവധി നാർക്കോട്ടിക് കേസുകളിലെ പ്രതി പിടിയിൽ

കണ്ണൂർ : കഞ്ചാവുമായി നിരവധി നാർക്കോട്ടിക് കേസുകളിലെ പ്രതി പിടിയിൽ. തലശ്ശേരി എക്സൈസ് റെയിഞ്ച് പ്രിവന്റിവ് ഓഫീസർ സുധീർ വിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം തലശ്ശേരി ഗവ: ഹോസ്പിറ്റലിന് കിഴക്ക് ഭാഗത്തുള്ള മൂപ്പൻസ് റോഡിലുള്ള ദേ ചായക്കട എന്ന കടയുടെ മുൻവശം വെച്ച് 23 ഗ്രാം കഞ്ചാവുമായി ധർമ്മടം കോർണേഷൻ സ്കൂളിനടുത്ത് അറക്കലകത്ത് വീട്ടിൽ ഖലീൽ എ (39)നെയാണ് അറസ്റ്റ് ചെയ്തു എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ്സെടുത്തത്. ഇയാൾ കണ്ണൂർ, കോഴിക്കോട്, ജില്ലകളിലെയും പോണ്ടിച്ചേരി സംസ്ഥാനത്തെയും നിരവധി നാർക്കോട്ടിക് കേസ്സുകളിൽ ശിക്ഷ അനുഭവിച്ച ആളാണ്. ഇയാൾ കർണ്ണാടകയിലെ മരിയാൽ ഗുഡിയിൽ നിന്ന് കഞ്ചാവും , എം.ഡി.എം.എ മയക്കു മരുന്നും തലശ്ശേരിയിൽ എത്തിച്ച് വിൽപ്പന നടത്താറുണ്ടെന്ന് എക്സൈസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. തലശ്ശേരി എക്സൈസ് സംഘം കുറെ ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. തലശ്ശേരി ഗവ. ഹോസ്പിറ്റലിന്റെ മാർക്കറ്റ് പരിസരത്തു നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതി സാഹസികമായാണ് എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഷിബു വി കെ, സിഇഒമാരായ രതീഷ് സിപി, ബൈജേഷ് കെ, ഫൈസൽ വി കെ, വനിത സിഇഒ ഐശ്വര്യ പി പി എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും