Home KANNUR ഉപതിരഞ്ഞെടുപ്പ്:വോട്ടെണ്ണൽ ഇന്ന്
KANNUR - August 11, 2023

ഉപതിരഞ്ഞെടുപ്പ്:വോട്ടെണ്ണൽ ഇന്ന്

ചക്കരക്കല്ല് : മുണ്ടേരി പഞ്ചായത്ത് പത്താം വാർഡിൽ ഉപതിരഞ്ഞെടുപ്പിൽ പോളിങ് 80.1 ശതമാനം. വോട്ടെണ്ണൽ വെള്ളിയാഴ്ച നടക്കും. തലമുണ്ട എൽ.പി. സ്കൂളിൽ രണ്ട് ബൂത്തുകളിലായി രാവിലെ ഏഴിന് വോട്ടിങ് ആരംഭിച്ചു. ആകെ 1362 വോട്ടർമാരാണുള്ളത്. 1191 പേർ വോട്ടുചെയ്തു.

എൽ.ഡി.എഫ്. സ്ഥാനാർഥി ബി.പി.രേഷ്മയും യു.ഡി.എഫ്. സ്ഥാനാർഥി കെ.ടി.ബീനയും തമ്മിലാണ് പ്രധാന മത്സരം. കെ.ഷീബയാണ്‌ ബി.ജെ.പി. സ്ഥാനാർഥി.

എൽ.ഡി.എഫിലെ എം.വിജിതയുടെ നിര്യാണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 329 വോട്ടിനാണ് എൽ.ഡി.എഫ്. വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും