Home KANNUR മാർച്ചും ധർണയും നടത്തി.
KANNUR - August 11, 2023

മാർച്ചും ധർണയും നടത്തി.

കണ്ണൂർ:
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള നീക്കത്തെ ചെറുക്കണമെന്നും ആവശ്യപ്പെട്ട്‌ എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ രാജ്ഭവനിലേക്കും മേഖലാ കേന്ദ്രങ്ങളിലേക്കും മാർച്ചും ധർണയും നടത്തി. കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള നീക്കം ചെറുക്കുക, കേന്ദ്രത്തിന്റെ ജനദ്രോഹ നടപടിക്കെതിരെ യോജിച്ച് അണിനിരക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവുക, ജനപക്ഷ സിവിൽ സർവീസ് യാഥാർത്ഥ്യമാക്കുക, വർഗീയതയെ പ്രതിരോധിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ ധർണ.
കണ്ണൂരിൽ ജില്ലാ വ്യവസായ കേന്ദ്രം പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി ഉഷ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി പി സന്തോഷ് കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.
തളിപ്പറമ്പ് ചിറവക്കിൽനിന്ന് ആരംഭിച്ച മാർച്ച് ടൗൺ സ്ക്വയറിൽ സമാപിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി വി സുരേഷ് കുമാർ ഉദ്ഘാടനംചെയ്തു. എം അനീഷ് കുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എ എം സുഷമ സംസാരിച്ചു. കെ പി വിനോദൻ സ്വാഗതം പറഞ്ഞു.
തലശ്ശേരിയിൽ കോട്ടയുടെ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിച്ചു. സംസ്ഥാന കമ്മറ്റിയംഗം അനൂപ് തോമസ് ഉദ്ഘാടനംചെയ്തു. കെ എം സദാനന്ദൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ ബാബു, കെ ഷീബ എന്നിവർ സംസാരിച്ചു. ടി വി പ്രജീഷ് സ്വാഗതം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും