Home KANNUR കർഷക ഭാരതി
പുരസ്‌കാരം പി സുരേശന്‌
KANNUR - August 10, 2023

കർഷക ഭാരതി
പുരസ്‌കാരം പി സുരേശന്‌

മയ്യിൽ : മികച്ച അച്ചടി മാധ്യമ പ്രവർത്തകനുള്ള സംസ്ഥാന സർക്കാരിന്റെ കർഷക ഭാരതി അവാർഡ്‌ ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്‌ പി സുരേശന്‌. മാതൃഭൂമി കോഴിക്കോട്‌ യൂണിറ്റിലെ സ്‌റ്റാഫ്‌ കറസ്‌പോണ്ടന്റ്‌ പി ലിജീഷിന് ഒപ്പമാണ്‌ പി സുരേശൻ അവാർഡ്‌ പങ്കിട്ടത്‌.

50,000 രൂപ വീതവും ഫലകവും സർട്ടിഫിക്കറ്റും പുരസ്‌കാരമായി നൽകുമെന്ന്‌ കൃഷി മന്ത്രി പി പ്രസാദ്‌ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ദേശാഭിമാനിയിൽ തുടർച്ചയായി 43 ആഴ്‌ചകളിൽ പ്രസിദ്ധീകരിച്ച ‘കൃഷി പാഠം’ പംക്തിയാണ്‌ സുരേശനെ അവാർഡിന്‌ അർഹനാക്കിയത്‌.

മയ്യിൽ കയരളത്തെ തെക്കേടത്ത് ഹൗസിൽ പരേതനായ പാറയിൽ കുഞ്ഞപ്പയുടെയും പുതിയാടത്തിൽ ജാനകിയുടെയും മകനാണ്. ഫാം ജേർണലിസം അവാർഡ്, ക്ഷീര വികസന വകുപ്പ് മാധ്യമ അവാർഡ്, കണ്ണൂർ പുഷ്പോത്സവത്തിൽ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും