Home KANNUR പത്രവിതരണക്കാരന് വാഹനം ഇടിച്ച് ഗുരുതരം; ഇടിച്ച വാഹനം നിർത്താതെ പോയി
KANNUR - August 10, 2023

പത്രവിതരണക്കാരന് വാഹനം ഇടിച്ച് ഗുരുതരം; ഇടിച്ച വാഹനം നിർത്താതെ പോയി


പയ്യന്നൂര്‍: പത്രവിതരണം നടത്തുന്നതിനിടെ അജ്ഞാത വാഹനമിടിച്ച് യുവാവിന് ഗുരുതരം. മാത്തില്‍ വൈപ്പിരിയം രാജീവ് ദശലക്ഷം കോളനിയിലെ കുരിയന്‍പ്ലാക്കല്‍ യൂനസി(40)നാണ് ഗുരുതരമായി പരിക്കേറ്റത്.
അതു വഴി വന്ന പെരിങ്ങോം ഫയർഫോഴ്സിലെ ജീവനക്കാരാണ് പരിക്കേറ്റ ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്.ഗുരുതരാവസ്ഥയിൽ അത്യാഹിത വിഭാഗത്തില്‍ കഴിയുകയാണ്.
വൈപ്പിരിയം ടര്‍ഫ്കോർട്ടിന് സമീപം ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം. പത്രവിതരണം നടത്തുന്നതിനിടയില്‍അജ്ഞാത വാഹനം യൂനസിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. രാവിലെ ആറോടെ ഇതുവഴിപോയ പെരിങ്ങോം അഗ്നിരക്ഷാസേനാംഗങ്ങളാണ് രക്തം വാർന്ന് അവശനിലയില്‍ റോഡരികില്‍ കിടക്കുകയായിരുന്ന ഇയാളെ കണ്ടെത്തിയത്. ഇടിച്ച വാഹനം നിർത്താതെ പോയി.വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പെരിങ്ങോം പോലീസ് അപകടത്തെ തുടർന്ന് നിര്‍ത്താതെപോയ വാഹനം കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും