Home KANNUR റാഗിംഗ്‌: മർദ്ദനം 4 പേർക്കെതിരെ കേസ്
KANNUR - August 10, 2023

റാഗിംഗ്‌: മർദ്ദനം 4 പേർക്കെതിരെ കേസ്

തളിപ്പറമ്പ്. കോളേജിൽ വെച്ച് നടന്ന റാഗിംഗിന് പിന്നാലെ വിദ്യാർത്ഥിയെയും സുഹൃത്തിനെയും നാലംഗ സംഘം മർദ്ദിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. സർ സയ്യിദ് സ്കൂളിലെ വിദ്യാർത്ഥിഅള്ളാംകുളം സ്വദേശി കെ.പി.മുഹമ്മദ് സജാദിൻ്റെ (17) പരാതിയിലാണ് റാസിൻ, അബ്ദുള്ള, മൊയ്തു, ഷമ്മാസ് എന്നിവർക്കെതിരെ കേസെടുത്തത്.ഇക്കഴിഞ്ഞ 7 ന് വൈകുന്നേരം 4.30 മണിയോടെ സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെയാണ് അക്രമം. സുഹൃത്തായ ബെസിനെയും ജാസിമിനെയും മർദിക്കുകയും പരാതിക്കാരൻ്റെ മുഖം മതിലിലിടിച്ച് പരിക്കേൽപിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും