Home KANNUR അപൂർവ്വ കൂടിച്ചേരലുകൾക്ക് സാക്ഷ്യം വഹിച്ച് എളയാവൂർ സി.എച്ച്. സെന്റർ.
KANNUR - August 10, 2023

അപൂർവ്വ കൂടിച്ചേരലുകൾക്ക് സാക്ഷ്യം വഹിച്ച് എളയാവൂർ സി.എച്ച്. സെന്റർ.

കണ്ണൂർ: ജീവകാരുണ്യ പ്രസ്ഥാനമായ എളയാവൂർ സി.എച്ച്. സെന്ററിൽ ഇന്നത്തെ ദിവസം അപൂർവ്വ കൂടിച്ചേരലുകൾക്ക് സാക്ഷ്യം വഹിച്ചു. രാവിലെ നിസാമിയ ഗ്രൂപ്പ് വഴി ഉംറ നിർവ്വഹിക്കാൻ ജില്ലയുടെ പലഭാഗങ്ങളിൽ നിന്നും പോകുന്ന അമ്പതോളം തീർത്ഥാടകരും അവരെ യാത്രയാക്കാൻ വന്ന ഇരുന്നൂറിലധികം ബന്ധുമിത്രാധികളും സംഗമിച്ചത് സി.എച്ച് സെന്ററിലായിരുന്നു. ഇവിടത്തെ സാന്ത്വന പരിചരണ കേന്ദ്രത്തിലെ അന്തേവാസികളെ നേരിൽ കണ്ട് അവരുടെ അനുഗ്രഹം വാങ്ങിയും പ്രാർത്ഥന നടത്തിയും സ്നേഹം പങ്കിട്ടപ്പോൾ ഉംറ തീർത്ഥാടകർക്കും ബന്ധുക്കൾക്കും അത് വലിയ അനുഗ്രഹമായി മാറി. ഇതോടനുബന്ധിച്ച് സി.എച്ച്. സെന്ററിന്റെ അങ്കണത്തിൽ യാത്രയയപ്പ് സംഗമവും നടന്നു. അമീർ റയീസ് അസ്അദി പ്രാർത്ഥനയും ഉദ്‌ബോധന പ്രസംഗവും നടത്തി. ഉംറ നിർവ്വഹിക്കാൻ പോകുന്നവർക്ക് ആവശ്യമായ മെഡിക്കൽ സഹായം നൽകാൻ സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റലിൽ ആവശ്യമായ സജീകരങ്ങൾ നടത്തുകയും ചെയ്തിരുന്നു.കാരുണ്യ ഭവനത്തിലെ അപൂർവ്വ സംഗമത്തിന് ശേഷം ഉംറ നിർവ്വഹിക്കാൻ തീർത്ഥാടകർ സെന്ററിൽ പ്രത്യേക വാഹനത്തിൽ കോഴിക്കോട് എയർപോർട്ടിലേക്ക് പുറപ്പെടുകയും ചെയ്തു.നേരത്തെ പ്രസ്തുത ഗ്രൂപ്പ് വഴി കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നിന്ന് ഹജ്ജിന് പോകുന്നവരും യാത്ര പുറപ്പെടാൻ തിരഞ്ഞെടുത്തത് ഈ കാരുണ്യ ഭവനം തന്നെയാണ്. ഉംറ തീർത്ഥാടകർക്ക് നൽകിയ യാത്രയയപ്പിന് ശേഷം ചക്കരക്കല്ലിൽ പ്രവർത്തിക്കുന്ന അൽ ഹിദായ അറബിക് കോളേജിലെ നൂറോളം വിദ്യാർത്ഥിനികളും അധ്യാപകരും സെന്റർ സന്ദർശിക്കാനെത്തി അവരും ഇവിടെ അന്തേവാസികളെ ആശ്വസിപ്പിക്കുകയും സന്തോഷത്തിൽ പങ്കു ചേരുകയും സെന്ററിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. വിദ്യാർത്ഥിനികൾ കാര്യണ്യ ഭവനത്തിൽ നടത്തിയ സ്നേഹ സംഗമത്തിൽ ഇസ്സുദ്ദീൻ പൊതുവാച്ചേരി നാസർ ഫൈസി, റഷീദ് നിസാമി, റൈഹാനത്ത്. സൗദത്ത്, റുഫൈദ എന്നിവർ സംസാരിച്ചു. പ്രസ്തുത കോളേജിലെ അക്സ വിദ്യാർത്ഥി യൂണിയന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ സ്വരുക്കൂട്ടിയ ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ സി.എച്ച്.സെന്റർ ഭാരവാഹികൾക്ക് കൈമാറുകയും ചെയ്തു. വിദ്യാർത്ഥിനികൾക്കും അധ്യാപകർക്കും സംഗമം ഒരു അനുഭവമായി മാറി. ഉച്ചയോടെ വാരം യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപരി ദിനത്തിന്റെ ഭാഗമായി അന്തേവാസികൾക്കും കൂട്ടിരിപ്പുക്കാർക്കും ഉച്ച ഭക്ഷണവുമായി വ്യാപാരി ഭാരവാഹികൾ എത്തുകയും ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ടി. അജിത്തിന്റെ നേതൃത്വത്തിൽ ഭാരവാഹികളായ പ്രകാശൻ.സി, ബഷീർ, കെ.കെ. അബ്ദുൾ മുനീർ എന്നിവരാണ് ഭക്ഷണവുമായി എത്തിയത്. ഉച്ചയ്ക്ക് ശേഷം കണ്ണൂർ ടൗണിൽ പ്രവർത്തിക്കുന്ന ഐ.എ.എം. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളും അധ്യാപകരും സെന്റർ സന്ദർശിക്കാനെത്തി. ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ബാച്ചുകളായി തിരിഞ്ഞാണ് സന്ദർശനം നടത്തുന്നത്. അഞ്ചാം ബാച്ചിലെ വിദ്യാർത്ഥികളാണ് ഇന്നത്തെ ദിവസം സന്ദർശനം നടത്തിയത്. തുടർന്ന് വൈകുന്നേരത്തോടെ ഉളിക്കൽ പഞ്ചാത്തിലെ മുസ്ലിം ലീഗ് ഭാരവാഹികളും പ്രവർത്തകന്മാരും സെന്റർ സന്ദർശിക്കുകയും ചെയ്തു. ഈ സംഗമങ്ങളും കൂടിച്ചേരലുകളും യത്രയയപ്പുകളും ഒരു ധന്യ മുഹുർത്തങ്ങളായി മാറി. ഇവരുടെയെല്ലാം സന്ദർശനം അന്തേവാസികളുടെ മനസ്സിന് കുളിർമ യേകുകയും ചെയ്തു.
സന്ദർശകരെ ഭാരവാഹികളായ സി.എച്ച്.മുഹമ്മദ് അഷ്റഫ്, കെ.എം ഷംസുദ്ദീൻ, ഉമ്മർ പുറത്തീൽ,എൻ അബ്ദുളള, പി.മുഹമ്മദ്, ആർ.എം. ഷബീർ, കെ.വി.മുഹമ്മദ് നവാസ്, പി പക്കർ, അസ്ലം വലിയന്നൂർ, എൻ.പി.കുഞ്ഞി മുഹമ്മദ്, ജബ്ബാർ വാരം, തുടങ്ങിയവർ സ്വീകരിച്ചു.
ആരോരുമില്ലാതെ വേദനയനുഭവിക്കുന്നവരെ ഏറ്റെടുത്ത് മാതൃകാ പരമായി പരിപാലിക്കുന്ന പ്രവർത്തിക്കുന്ന എളയാവൂർ സി.എച്ച് സെന്ററിന്റെ പ്രവർത്തനം ജനമനസ്സുകൾ ഏറ്റെടുത്തതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും