Home KANNUR ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടുപേരെ കാപ്പ ചുമത്തി ജയിലിലടച്ചു
KANNUR - August 10, 2023

ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടുപേരെ കാപ്പ ചുമത്തി ജയിലിലടച്ചു

കണ്ണൂർ: തലശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായവരെ കാപ്പ ചുമത്തി ജയിലിലടച്ചു. തലശേരി സ്വദേശികളായ കുയ്യാലി ചെറുമഠത്തിൽ ഹൗസിൽ സി. ബൈജു (40), ചാലിലെ മക്കീന്‍റെ പുരയിൽ മുഷ്താഖ് (23) എന്നിവരേയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.

ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ജി​ത് കു​മാ​റി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ബൈ​ജു​വി​ന് ത​ല​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നാ​ല് കേ​സും, മു​ഷ്താ​ഖി​ന് ക​ണ്ണൂ​ർ ടൗ​ൺ, ത​ല​ശേ​രി എ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​യി അ​ഞ്ചു കേ​സു​ക​ളും നി​ല​വി​ലു​ണ്ട് . ഇ​യാ​ളെ ഇ​തി​ന് മു​ന്പ് കാ​പ്പ ചു​മ​ത്തി നാ​ട് ക​ട​ത്തി​യി​രു​ന്നു. കാ​പ്പ ലം​ഘ​നം ന​ട​ത്തി​യ​തി​ന് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ചി​രു​ന്നു. തു​ട​ർ​ന്നും ഇ​യാ​ൾ സ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട​തി​നാ​ലാ​ണ് ന​ട​പ​ടി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും