മൺസൂൺ പ്രീമിയർ ലീഗ് നാളെ സമാപിക്കും
മയ്യിൽ : ഒരുമാസമായി യങ്ങ് ചലഞ്ചേഴ്സ് സംഘടിപ്പിക്കുന്ന മൺസൂൺ പ്രീമിയർ ലീഗ് ഫുട്‌ബോൾ മത്സരം 11-ന് സമാപിക്കും. സമാപനദിവസം എയ്‌സ് ബിൽഡേഴ്‌സ് മംഗലശ്ശേരി ഇന്റീരിയേഴ്‌സിനെ നേരിടും. കേരള ഫുട്‌ബോൾ ടീം ക്യാപ്റ്റൻ മിഥുൻ സമ്മാനദാനം നിർവഹിക്കും.
ലീഗ് റൗണ്ടിലെ ആറുടീമുകളുടെ നേർക്കുനേർ പോരാട്ടത്തിനുശേഷം ഐ.പി.എൽ. മോഡലിലാണ് നോക്കൗട്ട് മത്സരങ്ങൾ നടന്നത്. മുൻ ഓർക്കമിൽസ് താരം ശശി മയ്യിൽ, എഫ്.സി. കൊച്ചിൻതാരം ബിജുമോൻ, അഖിലേന്ത്യാ യൂണിവേഴ്‌സിറ്റി താരം അനുരാജ് അരിമ്പ്ര, ഖോലോ ഇന്ത്യാ താരം സച്ചിൻ സുനിൽ എന്നിവർ സമാപനദിവസം ജേഴ്‌സിയണിയും.
Click To Comment