തൂങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞില്ല
വളപട്ടണം : റെയിൽവെപാലത്തിനടിയിൽ തൂങ്ങിയ നിലയിൽ ഒരു മാസത്തോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. വെള്ള കള്ളിഫുൾ കൈ ഷർട്ടും വെള്ളമുണ്ടും ധരിച്ചിരുന്ന പുരുഷനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.172 സെൻ്റീമീറ്റർ നീളമുള്ള ഇയാൾ മുടി പിറകിലേക്ക് നീട്ടി വളർത്തിയ നിലയിലാണ്. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും, ഫിംഗർപ്രിൻ്റ് വിദഗ്ധരും പോലീസ് ഫോട്ടോഗ്രാഫറും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധിച്ചു.സംഭവത്തിലെ ദുരൂഹത നീക്കാൻ വളപട്ടണം ഇൻസ്പെക്ടർ ഷാരോണിൻ്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. മരിച്ച ആളെ കുറിച്ച് സൂചന അറിയുന്നവർ 949798720 5, 0497-2778100 എന്നീ നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.