Home KANNUR ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം
KANNUR - August 9, 2023

ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം

പാട്യം : പത്തായക്കുന്ന് മൗവഞ്ചേരി പീടികക്ക് സമീപം ബൈക്ക് കലുങ്കിലിടിച്ച് വീണ് യുവാവ് മരണപ്പെട്ടു. പത്തായക്കുന്ന് പൊന്നാരം വീട്ടിൽ അനഹർഷ് (21) ആണ് മരണപ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന യദുകൃഷ്ണനും പരിക്കേറ്റു.

ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു അപകടം. ഉടനെ തലശ്ശേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊന്നാരം വീട്ടിൽ മനോജ് – വിജിത ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ആദർശ്, അർജുൻ.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും