Home KANNUR വാഗ്ദേവീ പുരസ്കാരം പി.എസ്.മോഹനൻ കൊട്ടിയൂരിന്
KANNUR - August 9, 2023

വാഗ്ദേവീ പുരസ്കാരം പി.എസ്.മോഹനൻ കൊട്ടിയൂരിന്


കണ്ണാടിപ്പറമ്പ്: അദ്ധ്യാത്മിക സാഹിത്യ സാമൂഹിക സാംസ്കാരിക രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി സനാതനധർമ്മ പഠനവേദിയായ ജ്യോതിർഗമയ കെ.പി.ശ്രീധരൻ നമ്പ്യാരുടെ സ്മരണാർത്ഥം സമർപ്പിക്കുന്ന രണ്ടാമത് വാഗ്ദേവീ പുരസ്കാരത്തിന് മികച്ച അദ്ധ്യാത്മിക പ്രഭാഷകനും എഴുത്തുകാരനുമായ പി.എസ്.മോഹനൻ കൊട്ടിയൂരിനെ പുരസ്കാര നിർണ്ണയ സമിതി തെരഞ്ഞെടുത്തു. 13.8.2023 ഞായറാഴ്ച രാവിലെ 9.30 നു കണ്ണാടിപ്പറമ്പ് ദേവസ്വം ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന രാമായണ ജ്ഞാനയജ്ഞ വേദിയിൽ നാറാത്ത് കൈവല്യാശ്രമം മഠാധിപതി സ്വാമി കൈവല്യാനന്ദ സരസ്വതി പുരസ്കാരം നൽകും. മലബാർ ദേവസ്വം കമ്മീഷണർ പി.നന്ദകുമാർ ഉദ്ഘാടനം ചെയ്യും. ഡോ.എ. സത്യനാരായണൻ , പി.എസ്.മോഹനൻ, കൊട്ടിയൂർ എന്നിവർ പ്രഭാഷണം നടത്തും. ജ്ഞാനയജ്ഞം വൈകുന്നേരം 4.30 നു സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും