കഞ്ചാവ് ചെടികൾ കണ്ടെത്തി.
കണ്ണൂർ : സ്കൂൾ പരിസരത്തുൾപ്പെടെ രണ്ടിടങ്ങളിൽ വളർന്ന കഞ്ചാവ് ചെടി കണ്ടെത്തി. പള്ളിക്കുന്ന് ഹയർസെക്കൻഡറി സ്കൂളിനു സമീപം റോഡരികിലും മടക്കര അജ്നാസ് ഹോട്ടലിന് സമീപത്തുമാണ് കഞ്ചാവ് ചെടികൾ കണ്ടത്.
പള്ളിക്കുന്നിൽ 40 സെന്റിമീറ്റർ നീളത്തിലുള്ളതും മടക്കരയിൽ 30-ഉം 20-ഉം സെന്റിമീറ്റർ നീളത്തിലുള്ളതുമായ രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. കണ്ണപുരം എസ്.ഐ. രേഷ്മയുടെ നേതൃത്വത്തിൽ കഞ്ചാവ് ചെടികൾ കസ്റ്റഡിയിലെടുത്തു.
പള്ളിക്കുന്നിൽ എക്സൈസ് ഇൻറലിജൻസ് വിഭാഗത്തിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പള്ളിക്കുന്ന് കൊമ്പ്രകാവ് റോഡിൽ വാട്ടർ അതോറിറ്റിയുടെ ജലസംഭരണിക്ക് സമീപത്തായി കഞ്ചാവ് ചെടി കണ്ടെത്തിയത്.
Click To Comment