Home KANNUR നീന്തല്‍ പരിശിലനം ആരംഭിച്ചു.
KANNUR - August 8, 2023

നീന്തല്‍ പരിശിലനം ആരംഭിച്ചു.


നീന്തല്‍ പരിശിലിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതvയാണെന്നും, മുഴുവന്‍ വിദ്ധ്യാര്‍ത്ഥികളും നിര്‍ബന്ധമായും നീന്തല്‍ പരിശീലിക്കണമെന്നും കണ്ണൂര്‍ ട്രാഫിക്ക് സബ്ബ് ഇന്‍സ്‌പെക്ടര്‍ മനോജ്കുമാര്‍ അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ പള്ളിക്കുന്നിന്റെ നേതൃത്വത്തില്‍ പള്ളിക്കുന്ന് തയ്യില്‍ കുളത്തില്‍ നീന്തല്‍ പരിശിലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂക്കിരി രാജേഷ് അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ അക്വാറ്റിക് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് യു.പി.ഷബിന്‍dകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. എം.ടി.പ്രകാശന്‍, അഡ്വ.വിനോദ് രാജ്, ജയറാം പള്ളിക്കുളം,ഉഷ ഇടച്ചേരി,പ്രകാശ്.വി.കെ, അരുണ്‍ കുമാര്‍, ലിനീഷ് അത്താഴക്കുന്ന്,സജീവന്‍,,ഷൈജരാഗേഷ്, പരിശീലകന്‍ മനോജ് പുഴാതി തുടങ്ങിയവര്‍ പ്രസംഗിച്ചു.സുനീഷ് പള്ളിക്കുന്ന് സ്വാഗതവും രാഗേഷ്‌കുമാര്‍ കുഞ്ഞിപ്പള്ളി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും