Home KANNUR മണിപ്പൂർ കലാപം: വിദ്യാർഥികൾക്ക് ഉപരിപഠനമൊരുക്കി കണ്ണൂർ സർവകലാശാല
KANNUR - August 8, 2023

മണിപ്പൂർ കലാപം: വിദ്യാർഥികൾക്ക് ഉപരിപഠനമൊരുക്കി കണ്ണൂർ സർവകലാശാല

കണ്ണൂർ: വംശീയകലാപത്തിന്റെ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാർഥികൾക്ക് കണ്ണൂർ സർവകലാശാലയുടെ കൈത്താങ്ങ്. ഉപരിപഠനം സാധ്യമാക്കാൻ കണ്ണൂർ സർവകലാശാല സൗകര്യമൊരുക്കും. ഇതിനായി പ്രത്യേകം സീറ്റുകൾ അനുവദിക്കും. ഇന്ത്യയിൽതന്നെ ആദ്യമായാണ് ഒരു സർവകലാശാല മണിപ്പൂരിലെ വിദ്യാർഥികൾക്കായി പ്രത്യേകം സീറ്റുകളുമായി മുന്നോട്ടുവരുന്നത്. തിങ്കളാഴ്ച ചേർന്ന അടിയന്തര സിൻഡിക്കേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. മണിപ്പൂരിലെ വിദ്യാർഥിസംഘടനകളുടെ അപേക്ഷ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം. തുടർവിദ്യാഭ്യാസത്തിന് അർഹതയുണ്ടായിട്ടും പഠനം സാധ്യമാകാത്ത വിദ്യാർഥികൾക്കാണ് സർവകലാശാല സീറ്റുകൾ അനുവദിക്കുന്നത്.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ത്തു​ന്ന മ​ണി​പ്പൂ​രി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ താ​മ​സ സൗ​ക​ര്യ​വും സാ​മ്പ​ത്തി​ക​സ​ഹാ​യ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സ​ജ്ജ​മാ​ക്കു​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ നി​ല​വി​ലെ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​വ​രെ സ​മ​യം ന​ൽ​കും. നി​ല​വി​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​മ്പ കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​യി​ക പ​ഠ​ന​വ​കു​പ്പി​ലെ എം.​പി.​ഇ.​എ​സ് പ്രോ​ഗ്രാ​മി​ൽ ചേ​രു​ന്ന​തി​ന് ഒ​രു വി​ദ്യാ​ർ​ഥി ഇ​തി​ന​കം​ത​ന്നെ താ​ല്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ, പ്രോ-​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. എ. ​സാ​ബു, സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ എ​ൻ. സു​ക​ന്യ, ഡോ. ​രാ​ഖി രാ​ഘ​വ​ൻ, ഡോ. ​കെ.​ടി. ച​ന്ദ്ര​മോ​ഹ​ൻ, എം. ​ശ്രീ​ലേ​ഖ, ജോ​യ​ന്റ് ര​ജി​സ്ട്രാ​ർ ആ​ർ.​കെ. വി​ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും