Home KANNUR സ്പീക്കറുടെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രക്കുളത്തിന്റെ നവീകരണത്തിന് 64 ലക്ഷം
KANNUR - August 7, 2023

സ്പീക്കറുടെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രക്കുളത്തിന്റെ നവീകരണത്തിന് 64 ലക്ഷം

കണ്ണൂർ: നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിന്റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രക്കുളത്തിന്റെ നവീകരണത്തിന് 64 ലക്ഷം രൂപയുടെ ഭരണാനുമതി. തലശ്ശേരി കോടിയേരിയിലെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നായ കാരാൽതെരുവിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രത്തിനാണ് തുക അനുവദിച്ച് ഭരണാനുമതിയായത്. സ്പീക്കറുടെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യമറിയിച്ചത്.

പഴമയുടെ പ്രൗഢി നിലനിർത്തി കുളം മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കുവാൻ സാധിക്കുമെന്ന് സ്പീക്കർ ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും