Home NARTH KANNADIPARAMBA സൗജന്യ നേത്ര പരിശോധന,തിമിര രോഗ നിർണ്ണയ ക്യാമ്പ് സംഘടപ്പിച്ചു
KANNADIPARAMBA - August 7, 2023

സൗജന്യ നേത്ര പരിശോധന,തിമിര രോഗ നിർണ്ണയ ക്യാമ്പ് സംഘടപ്പിച്ചു


ചേലേരി: നളന്ദ ആർട്സ് & സ്പോർട്സ് ക്ലബിൻ്റെയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിൻ്റെയും സംയുക്തഭിമുഖ്യത്തിൽ മാലോട്ട് എ എൽ പി സ്കൂളിൽ വെച്ച് നേത്ര പരിശോധന, തിമിരാരോഗ നിർണ്ണയ ക്യാമ്പ് നടത്തി. ഡോ. കെ. സി ഉദയഭാനു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൊളച്ചേരി പഞ്ചായത്ത് പതിനാലാം വാർഡ് മെംബർ അജിത ഇ കെ അദ്ധ്യക്ഷത വഹിച്ചു. നളന്ദ ക്ലബ് സെക്രട്ടറി വിജേഷ്കുമാർ പി പി സ്വാഗതവും പ്രസിഡൻ്റ് സന്ദീപ് ചെക്കൂറ കേളോത്ത് നന്ദിയും പറഞ്ഞു. മാലോട്ട് എ എൽ പി സ്കൂൾ പ്രധാനാധ്യാപിക ബിന്ദു പി, അഹല്യ ഐ ഹോസ്പിറ്റലിലെ ഡോക്ടർ റുബീന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും