കെ.സി സക്കരിയ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു
പുല്ലൂപ്പി: രിഫാഈ റാത്തീബ് ഫാറൂഖ് പള്ളി, മയ്യിത്ത് പരിപാലന സംഘം പുല്ലൂപ്പി മഹല്ല്, എക്‌സ്-ഗൾഫ് പാറപ്പുറം എന്നീ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കെ.സി സക്കരിയ അനുസ്മരണവും പ്രാത്ഥനസദസ്സും സംഘടിപ്പിച്ചു. ചടങ്ങ് ടി.പി അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ മുസമ്മിൽ പുല്ലൂപ്പി ഉദ്ഘടനം ചെയ്തു. റിഷാദ് ഫൈസി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഹബീബ് സി, അബ്ദു റഹ്മാൻ കെ.വി, നൂഹ് കെ.പി, മുഹമ്മദ് പി.സി, ശരീഫ് കെ.വി, ശാഹുൽ പാറപ്പുറം, അസീബ് സി.പി എന്നിവർ അനുസ്മരണ പ്രസംഗം നടത്തി. പ്രസ്തുത ചടങ്ങിൽ നിയാസ് കെ.വി സ്വഗതവും, സജീർ പാറപ്പുറം നന്ദിയും പറഞ്ഞു. സക്കരിയ എന്ന സാധാരണക്കാരനെ ഒരു നാടിന് മറക്കാൻ പറ്റില്ലെന്ന ഓർമ്മ പുതുക്കികൊണ്ട് വൻ ജനാവലിയായിരുന്നു അനുസ്മരണ സംഗമത്തിൽ പങ്കെടു ത്തത്.