Home KANNUR കോൺഗ്രസ് സേവാദൾ മഴക്കാലശുജീകരണയത്നം 2023
KANNUR - August 7, 2023

കോൺഗ്രസ് സേവാദൾ മഴക്കാലശുജീകരണയത്നം 2023


കൊളച്ചേരി , കണ്ണൂർ ജില്ല കോൺഗ്രസ്സ് സേവാദളിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച മഴക്കാലശുചീകരണയജ്ഞത്തിൻ്റെ ഭാഗമായി കൊളച്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രപരിസരം ശുചീകരിച്ചു. തളിപ്പറമ്പ താലൂക്ക് കോൺഗ്രസ്സ് സേവാദൾ പ്രസിഡന്റ് എം കെ സുകുമാരന്റെ അദ്ധ്യക്ഷതയിൽ സേവാദൾ ജില്ല ട്രഷറർ മൂസ പള്ളിപറമ്പ ഉദ്ഘാടനം ചെയ്തു തുടർന്ന് ചേലേരി മണ്ഡലം പ്രസിഡന്റ് എൻ വി പ്രേമാനന്ദൻ,മുതിർന്ന കോൺഗ്രസ്സ് നേതാവ് അനന്ദൻ മാസ്റ്റർ കൊളച്ചേരി മണ്ഡലം സെക്രട്ടറി ഫൈസൽ കെ കെ പി, ബൂത്ത് പ്രസിഡന്റുമാരായ അമീർ എ പി,ഭാസ്കരൻ,വേലായുധൻ
കൊളച്ചേരി മണ്ഡലം യൂത്ത്‌ കോൺഗ്രസ്സ് പ്രസിഡന്റ് ടിന്റു സുനിൽ, യൂത്ത്‌ കോൺഗ്രസ്സ് ജില്ല കമ്മിറ്റി അംഗം യഹിയ പള്ളിപറമ്പ, യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറി കലേഷ് ചേലേരി ,എം വി ജലീൽ ഇൻകാസ് ഷാർജ തുടങ്ങിയ നേതാക്കൾ അഭിവാദ്യങ്ങൾ അർപ്പിച്ചു. കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് സേവാദൾ പ്രസിഡന്റ് ഷംസു കൂളിയാലിൽ സ്വാഗതവും കൊളച്ചേരി P H C ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷ് ബാബു കെ നന്ദിയും പറഞ്ഞു. പ്രകാശൻ ,അശോകൻ ,മുരളി, മുസ്തഹ്സിൻ ടി പി നവനീത് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും