നഗരവും സമീപപ്രദേശങ്ങളും ശുചീകരിച്ചു.
കണ്ണൂർ:
കണ്ണൂർ സർവകലാശാല എൻഎസ്എസ് സെല്ലും തളിപ്പറമ്പ് നഗരസഭയും സ്വച്ഛത ആക്‌ഷൻ പ്ലാനിന്റെ ഭാഗമായി നഗരവും സമീപപ്രദേശങ്ങളും ശുചീകരിച്ചു. തളിപ്പറമ്പിലെ സർ സയ്യിദ് കോളേജ്, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്, കേയി സാഹിബ് ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിലെ 200 എൻഎസ്എസ് വളന്റിയർമാർ പ്രവൃത്തിയിൽ പങ്കാളികളായി.
തളിപ്പറമ്പിലെ ചിറവക്ക്, ബസ്‌സ്റ്റാൻഡ്, ന്യൂസ് കോർണർ, മക്തബ് റോഡ്, മാർക്കറ്റ്, താലൂക്ക് ഓഫീസ് പരിസരം, കപ്പാലം, പോസ്റ്റ് ഓഫീസ് പരിസരം, പൂക്കോത്ത് നട, തൃച്ചംബരം, ഏഴാംമൈൽ തുടങ്ങിയ സ്ഥലങ്ങളാണ് ശുചീകരിച്ചത്. തളിപ്പറമ്പ് നഗരസഭാധ്യക്ഷ മുർഷിദ കൊങ്ങായി ഉദ്ഘാടനംചെയ്തു. തളിപ്പറമ്പ് ആർഡിഒ ഇ പി മേഴ്സി അധ്യക്ഷയായി. നഗരസഭാ ഉപാധ്യക്ഷൻ കല്ലിങ്കീൽ പത്മനാഭൻ, സ്ഥിരംസമിതി അധ്യക്ഷരായ കെ പി ഖദീജ, പി പി മുഹമ്മദ് നിസാർ, കൗൺസിലർമാരായ ഒ സൗഭാഗ്യം, കെ രമേശൻ, ഇ കുഞ്ഞിരാമൻ, കെ എം ലത്തീഫ്, സെക്രട്ടറി കെ പി സുബൈർ, കണ്ണൂർ സർവകലാശാല സ്റ്റുഡന്റ്‌സ് സർവീസ് ഡയറക്ടർ ഡോ. ടി പി നഫീസ ബേബി, താലൂക്ക് തഹസിൽദാർ പി സജീവൻ, പ്രിൻസിപ്പൽമാരായ ഡോ. ഇസ്മായിൽ ഒലായിക്കര, ഡോ. കെ എം ഖലീൽ, ടി പി അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു. അങ്ങാടിക്കടവ് ഡോൺബോസ്‌കോ കോളേജ് വളന്റിയർമാർ അവതരിപ്പിച്ച ഫ്‌ളാഷ് മോബും ബസ്‌സ്‌റ്റാൻഡ് പരിസരത്ത് നടന്നു.