തീവണ്ടിയിൽ പഴ്സ് മോഷ്ടിച്ചു; എ.ടി.എം. പിൻ ഉപയോഗിച്ച് 30,000 രൂപ കവർന്നയാൾ അറസ്റ്റിൽ
കണ്ണൂർ: തീവണ്ടിയിൽ യുവതി യുടെ പഴ്സ് മോഷ്ടിച്ച ആളെ രണ്ടാംദിവസം ആർ.പി.എഫ്. പിടിച്ചു. തിരുവല്ല സ്വദേശിനിയുടെ പഴ്സ് നഷ്ടപ്പെട്ട കേസിൽ ഒഡീഷ പഡനിക്കൽ സ്വദേശി ഉത്തംമാലികാണ് (83) അറസ്റ്റിലായത്. പഴ്സിലെ കടലാസിൽ എഴുതിയ നമ്പർ ഉപയോഗിച്ച് മോഷ്ടാവ് 30,000 രൂപ എ.ടി. എമ്മിൽനിന്ന് എടുത്തിരുന്നു.വളപട്ടണം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ സി.സി. ടി.വി. വഴിയാണ് മോഷ്ടാവിനെ പിടിച്ചത്. 1500 രൂപ, രണ്ട് എ.ടി എം. കാർഡ്, ആധാർ ഉൾപ്പെ ടെ തിരിച്ചറിയൽ കാർഡുകളു മാണ് പഴ്സിൽ ഉണ്ടായിരുന്നത്.
Click To Comment