പു:ക:സ വേശാല യൂനിറ്റ് “മഴവില്ല് “പരിപാടി സംഘടിപ്പിച്ചു.

ചട്ടുകപ്പാറ- ആഗസ്ത് 12,13 തീയ്യതികളിൽ മയ്യിൽ വെച്ച് നടക്കുന്ന പുരോഗമന കലാസാഹിത്യസംഘം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി വേശാല യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ “മഴവില്ല് “സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു.പു: ക :സ മയ്യിൽ മേഖലാ സെക്രട്ടറി എ.അശോകൻ ഉൽഘാടനം ചെയതു. വേശാല യൂനിറ്റ് പ്രസിഡണ്ട് കണിയാരത്ത് മുരളി അദ്ധ്യക്ഷ്യം വഹിച്ചു.CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ അനിൽകുമാർ, വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗം കെ.നാണു എന്നിവർ സംസാരിച്ചു.പു:ക: സ യൂനിറ്റ് സെക്രട്ടറി വിനോദ് വേശാല സ്വാഗതം പറഞ്ഞു. ചിത്രരചനാ മൽസരം, വിനോദ് വേശാല നിർമ്മിച്ച ശിൽപ്പങ്ങൾ, പ്രജില ദിനേശൻ്റെ ജലച്ഛായ ചിത്രങ്ങൾ, സി.രാധയുടെ കടലാസ് കൊണ്ടുള്ള പുഷ്പങ്ങൾ എന്നിവയുടെ പ്രദർശനവും കെ.ഗണേഷ്കുമാർ സംവിധാനം ചെയ്ത ലഘു നാടകവും മറ്റു കലാപരിപാടികളും അരങ്ങേറി