Home NARTH KANNADIPARAMBA നിവേദിത ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജന്മാഷ്ഠമി: സംഘാടക സമിതി യോഗം ചേർന്നു
KANNADIPARAMBA - August 6, 2023

നിവേദിത ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജന്മാഷ്ഠമി: സംഘാടക സമിതി യോഗം ചേർന്നു

കൊളച്ചേരി: കൊളച്ചേരി മണ്ഡലം നിവേദിത ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഈ
വർഷത്തെ ശ്രീകൃഷ്ണ ജന്മാഷ്ഠമി വിപുലായി ആഘോഷിക്കുന്നതിനായുള്ള സംഘാടക സമിതി യോഗം നടന്നു. ഈശാനമംഗലം സങ്കൽപ് ഐ.എ.എസ് അക്കാദമി ഹാളിൽ നടന്ന യോഗം ബാലഗോകുലം ജില്ലാ പ്രസിഡന്റ് ദിനേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം പദ്ധതികൾ, ആഘോഷ പരിപാടികൾ എന്നിവയെപ്പറ്റി അദ്ദേഹം വിശദമായി സംസാരിച്ചു. ഇ.പി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൻ രാഗേഷ് കെ സ്വാഗതവും, പ്രകാശൻ ടി നന്ദിയും പറഞ്ഞു. യോഗത്തിൽ പ്രകാശൻ ടി ആഘോഷ പ്രമുഖായും നാരായണൻ കെ പ്രസിഡന്റായും ഷമിൽ ടി സെക്രട്ടറിയായും 101 അംഗ ആഘോഷ കമ്മിറ്റിയും, പ്രീതാ ജി കൃഷ്ണൻ പ്രസിഡന്റായും ഉഷ കെ സെക്രട്ടറിയായും മാതൃ സമിതിയും രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും