Home KANNUR ഒമാനില്‍ വാഹനാപകടത്തില്‍ കണ്ണൂർ കുടുക്കിമൊട്ട സ്വദേശി മരിച്ചു
KANNUR - August 6, 2023

ഒമാനില്‍ വാഹനാപകടത്തില്‍ കണ്ണൂർ കുടുക്കിമൊട്ട സ്വദേശി മരിച്ചു

മസ്കറ്റ്: മസ്കറ്റിൽ വാഹനാപകടത്തിൽ എം.ബി.ബി.എസ് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് (20) ആണ് മരിച്ചത്. ദുബൈയിൽ നിന്ന് കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്

ഈജിപ്തിൽ എം.ബി.ബി.എസിനു പഠിക്കുന്ന റാഹിദ് ഒരാഴ്ച മുമ്പ് കസബിൽ ജോലി ചെയ്യുന്ന പിതാവിന്റെ അടുത്ത് വന്നതായിരുന്നു. പിതാവിന്റെ സഹോദരീപുത്രനോടൊപ്പം ഹെവി പിക്കപ്പ് വാഹനത്തിൽ ദുബൈയിൽ പോയി മടങ്ങിവരവെ ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്.

കസബിൽ നിന്ന് ഏതാണ്ട് പത്തു കിലോമീറ്റർ അകലെ ഹറഫിൽവെച്ച് ഇവർ സഞ്ചരിച്ച പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. റോഡിൽ തെറിച്ചു വീണ റാഹിദ് അപകട സ്ഥലത്തു വെച്ച്തന്നെ മരിച്ചു. റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും