Home KANNUR പി എൻ പണിക്കർ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ കാലഘട്ടത്തിന്റെ ആവശ്യം:
ജില്ലാ കളക്ടർ
KANNUR - August 6, 2023

പി എൻ പണിക്കർ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ കാലഘട്ടത്തിന്റെ ആവശ്യം:
ജില്ലാ കളക്ടർ

കണ്ണൂർ:കാലത്തിനനുസരിച്ചു സമൂഹത്തിനു അറിവ് പകർന്നുകൊടുക്കുന്നതിനു പി എൻ പണിക്കർ ഫൗണ്ടേഷൻ പോലുള്ള സംഘടനകളുടെ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ ഐ.എ.എസ് പ്രസ്താവിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ്, ഇൻഫർമേഷൻ &പബ്ലിക്‌ റിലേഷൻസ് വകുപ്പ്, പി എൻ പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായനദിന മസാചാരണ പരിപാടികളുടെ ജില്ലാതല സമാപനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി എൻ പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി കാരയിൽ സുകുമാരൻ അധ്യക്ഷത വഹിച്ചു. മികച്ച ഗ്രന്ഥശാല പ്രവർത്തകൻ, അന്നൂർ സഞ്ജയൻ സ്മാരക വായനശാല ആൻ്റ്ഗ്രന്ഥലയം പ്രസിഡണ്ട്‌ വി എം ദാമോദരന് പുരസ്‌കാരം നൽകി ആദരിച്ചു. ജില്ലാതല ക്വിസ് മത്സരത്തിൽ വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും കളക്ടർ വിതരണം ചെയ്തു. യോഗത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പദ്മനാഭൻ, കെ പി ശ്രീധരൻ,കണ്ണൂർ മഹാത്മാമന്ദിരം സെക്രട്ടറി സി സുനിൽകുമാർ, വി എം ദാമോദരൻ, കെ സി സതീശൻ, സി വി രാജാഗോപാലൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും