Home KANNUR ഹാശിം തങ്ങള്‍ സയ്യിദന്മാര്‍ക്കിടയിലെ മഹാ പണ്ഡിതന്‍: അബ്ദുറഹ്‌മാന്‍ കല്ലായി
KANNUR - August 5, 2023

ഹാശിം തങ്ങള്‍ സയ്യിദന്മാര്‍ക്കിടയിലെ മഹാ പണ്ഡിതന്‍: അബ്ദുറഹ്‌മാന്‍ കല്ലായി

കണ്ണാടിപ്പറമ്പ്: ദാറുല്‍ ഹസനാത്ത് ശില്‍പിയും ജില്ലാ ഖാളിയുമായിരുന്ന സയ്യിദ് ഹാശിം കുഞ്ഞി തങ്ങള്‍ സയ്യിദന്മാര്‍ക്കിടയിലെ നിറഞ്ഞ പണ്ഡിതനും സാമൂഹിക ശാക്തീരണ രംഗത്ത് ശ്രദ്ധേയമായ അടയാളപ്പെടുത്തലുകള്‍ നടത്തിയ അനുഗ്രഹീത വ്യക്തിത്വവുമായിരുന്നുവെന്ന് ദാറുല്‍ ഹസനാത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ കല്ലായി.
സയ്യിദ് ഹാശിം തങ്ങളുടെ ഒമ്പതാം ആണ്ട് ദിനത്തില്‍ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഖാം സിയാറത്തോടെ ആരംഭിച്ച സംഗമത്തില്‍ അധ്യക്ഷന്‍ സയ്യിദ് അലി ബാഅലവി തങ്ങള്‍ ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി. അഡ്വ. പി.വി സൈനുദ്ദീന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കുഞ്ഞി സീതി തങ്ങൾ, അഡ്വ.അബ്ദുൽ കരീം ചേലേരി, അബ്ദുൽ ബാഖി എ.കെ, അഹ്മദ് തേർളായി, ശരീഫ് ബാഖവി, അബ്ദുല്ല ഫൈസി മാണിയൂർ, അനസ് ഹുദവി, അസീസ് ബാഖവി, ഹാഫിള് അബ്ദുല്ല ഫൈസി, അഷ്റഫ് അൽ ഖാസിമി, റഫീഖ് ഹുദവി, എൻ.സി മുഹമ്മദ് ഹാജി, സൈനുദ്ദീൻ ചേലേരി, ജമാൽ.പി.പി, മൊയ്തീൻ ഹാജി അഞ്ചരക്കണ്ടി, സക്കരിയ മാണിയൂർ, ഹാരിസ് ദാരിമി, ആലിക്കുട്ടി ഹാജി, മുഹമ്മദലി ഫൈസി, സത്താർ ഹാജി പള്ളിപ്പറമ്പ്, അസീസ് ഹാജി മയ്യിൽ, മുഖ്താർ പി.ടി.പി, മുഹമ്മദലി ഹുദവി, ഉനൈസ് ഹുദവി, ഫാറൂഖ് ഹുദവി, പി.പി അബ്ദുൽ ഖാദിർ കണ്ണാടിപ്പറമ്പ് ,എ.ടി മുസ്തഫ ഹാജി’, വി.എ മുഹമ്മദ് കുഞ്ഞി, ഒ.പി മൂസാൻ ഹാജി സംബന്ധിച്ചു.ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ സ്വാഗതവും വർക്കിംഗ് സെക്രട്ടറി കെ.പി അബൂബക്കർ ഹാജി നന്ദിയും പറഞ്ഞു.

മർഹൂം സയ്യിദ് ഹാശിം കുഞ്ഞി തങ്ങൾ ഒമ്പതാം ആണ്ട് അനുസ്മരണ ദുആ സംഗമം അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും