Home KANNUR ലക്ഷകണക്കിന് രൂപയുടെ നിരോതിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ
KANNUR - August 5, 2023

ലക്ഷകണക്കിന് രൂപയുടെ നിരോതിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ

തളിപ്പറമ്പ്.ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി മൊത്ത വിതരണക്കാരനായ ഇതര സംസ്ഥാനക്കാരൻ പിടിയിൽ. മൊബെൽ ഫോൺ വഴി ഇടപാടുകാരായ വ്യാപാരികൾക്ക് നിരോധിത പുകയില ഉല്പന്നങ്ങൾ വിതരണം ചെയ്യുന്ന മൊത്തവ്യാപാരി ഉത്തർ പ്രദേശ് ചിപ്പളഗ സ്വദേശി രാജ്കുമാറിനെ (39)യാണ് തളിപ്പറമ്പ്എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ഷിജിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. രാത്രി കാലപട്രോളിംഗിനിടെഇന്ന് പുലർച്ചെ ബാവുപറമ്പിൽ വെച്ചാണ് ചാക്കിൽ കൊണ്ടുപോകുകയായിരുന്ന വിപണിയിൽ രണ്ടര ലക്ഷത്തോളം രൂപ വിലമതിക്കുന്ന 4000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് എക്സൈസ്പിടിയിലായത്. ചോദ്യം ചെയ്യലിൽ കുറുമാത്തൂർ, ചൊറുക്കള, ബാവുപറമ്പ് പ്രദേശത്തെ ചെറുകിട വ്യാപാരികൾക്ക് വിതരണത്തിനായി എത്തിച്ചതാണെന്ന് യുവാവ് മൊഴി നൽകി. ഇയാളുടെ മൊബെൽ ഫോൺ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു പരിശോധിച്ചു.റെയ്ഡിൽ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ അഷറഫ് മലപ്പട്ടം, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ.വിനീഷ്, ടി.വി.ശ്രീകാന്ത് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും